പറയാതെ പോയ പ്രണയം പൂവിടാത്ത പാരിജതമാണു.നിഴലുകള്‍ കളം എഴുതിയ നീലരാവിന്റെ താഴ്വരയില് മഴപോലെ പെയ്ത ഓര്‍മ്മകളില്‍ അനുരാഗത്തിന്റെ തീരാസുഗന്ധം ഉണ്ട് ...
അതു ഏറ്റുവാങ്ങാന്‍ വരേണ്ട ആള് വരാതിരിക്കില്ല.........
Sunday, May 31, 2009
സ്നേഹിക്കുന്നത് കുറ്റമാണൊ.....
പ്രണയസൌരഭ്യം നുകരാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടൊ. തന്നെ ആരെങ്കിലും പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അതാരാണ് എന്നറിയാന്‍ ആകാംക്ഷയില്ലാത്തവര് വിരളമായിരിക്കും. പ്രണയത്തെ പുച്ഛിച്ചു തള്ളുന്നവര്‍ പോലും പലപ്പോഴും പ്രണയാഭ്യര്‍ത്ഥനയെ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ അംഗീകരിക്കാറുമുണ്ട്. അവന്റെ ഉള്ളിലും പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ട് എന്നതിന്റെ തെളിവാണത്.പലര്‍ക്കും ആരെങ്കിലും തന്നെ പ്രണയിക്കാന്‍ തയാറാവുമൊ എന്ന ആശങ്ക ഉണ്ടാവാറുണ്ട്. തന്റെ സാഹചര്യങ്ങള്‍ അത് അനുവദിക്കുകയില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിലാകും നമ്മെ തേടി പ്രണയം എത്തുന്നത്. തികച്ചും അത്ഭുതം സൃഷ്ടിക്കുന്ന പ്രണയം... ഒരു പക്ഷേ എന്തു തീരുമാനം എടുക്കണമെന്നറിയാതെ നാം പകച്ചു പോകാം. ഒരുപാട് കാത്തിരുന്ന ശേഷം കിട്ടുന്ന പലതും നമ്മെ സ്തംബ്ധരാക്കാറുണ്ടല്ലൊ.വസന്തത്തിന്റെ വര്‍ണ ശോഭയോടെ പ്രണയം എത്തുമ്പോള്‍ പൂക്കാന്‍ കൊതിച്ചിരുന്ന നമ്മുടെ ഹൃദയത്തില്‍ ഒരായിരം പുഷപങ്ങള്വിരിയും. ഈ പറഞ്ഞത് പ്രണയം നമ്മെ തേടിയെത്തുമ്പോള്‍ ഉണ്ടാകാവുന്ന അവസ്ഥകളാണ്. അതുപോലെ നാം പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയം പ്രകടിപ്പിക്കാന്‍ നാം തയാറായാല്ലൊ...മനസില്‍ അത്രനാളും പേറിയ ഭാരം ഇറക്കി വെയ്ക്കലാവുമൊ അത്...അതോ വീണ്ടും നീറുന്ന അനുഭവം സമ്മാനിക്കലാവുമൊ...നാളുകളായി മനസില്‍ അടക്കിയ പ്രണയം പ്രകടിപ്പിക്കാന്‍ കഴിയാതെ മാനസികമായി തകര്‍ന്നു പോവുന്ന പലരും ഉണ്ട്. പ്രതികരണം എന്താവുമെന്നുള്ള ഭയം, കെട്ടിപ്പടുത്ത ഇമേജ് തകരുമൊ എന്ന ആശങ്ക....സുഹൃത്തായി ഇത്രനാളും പെരുമാറിയിട്ട് ചുവടുമാറ്റുമ്പോള്‍ ചതിയനായി ഗണിക്കപ്പെടുമൊ എന്ന ഭയം...പ്രണയം മനസിലൊളുപ്പിച്ച് ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വരെ തള്ളിനീക്കാനാവും...പക്ഷെ എപ്പോഴെങ്കിലും ഒന്നു പറയാമായിരുന്നു എന്ന ചിന്ത നിങ്ങളുടെ ചിന്തകളില്‍ വീണ്ടും അസ്വസ്ഥത പടര്‍ത്തും....ഹൃദയം നീറും....സ്നേഹിക്കുന്നത് കുറ്റമാണൊ..... അത് പ്രകടിപ്പിക്കുന്നത് പാപമാണൊ...യുക്തി ഭദ്രമായ ഉത്തരം നല്‍കുക പ്രയാസമായിരിക്കും അത് നമ്മുടെ മനസിലെ നന്മയുടെ പ്രതിഫലനമല്ലെ എന്നും തോന്നാം.പ്രണയഭാരത്താല്‍ മനസ് ചഞ്ചലമായവന് ആ വികാര തള്ളിച്ചയില്‍ അവന് എങ്ങനെയാണോ മനസിലെ ഇഷ്ടം പ്രകടിപ്പിക്കാന്‍ തോന്നുന്നത് അതാകും ശരി. ഒരുപക്ഷെ അവന്റെ ചെയ്തികളെ പിന്നീടവന് ന്യായീകരിക്കാനായില്ലെന്നു വരാം. പക്ഷെ സത്യം ഒന്നു മാത്രമാണ്, മനസില്‍ ഒളിപ്പിച്ചിരുന്ന ഇഷ്ടം തുറന്നു പറഞ്ഞു പ്രതികരണം എന്തുമായിക്കൊള്ളട്ടെ അവന് അവനോട് തന്നെ നീതി കാണിച്ചിരിക്കുന്നു അത്രമാത്രം.
സ്നേഹപൂര്‍വ്വം......
അകലങ്ങളില്‍ എവിടെയോവസന്തംവിടര്ത്തിവിരിഞു
നിനിരുനോര
പൂവിന്റെ
ഇതളുകള്‍
ഓരോനായി
കൊഴിഞു
വീഴും നേരം
യെന്തിനയെന്
മിഴികള്‍
നിറയുന്നു
വെറുതെ
സ്വന്തമാല്ലത്തോരുസ്വപ്നത്തിന്
ഒര്മകയായ്
നിനിരുനോര
പൂവിന്റെ
ഇതളുകള്‍
ഓരോനായി
കൊഴിഞു
വീഴും നേരം
യെന്തിനയെന്
മിഴികള്‍
നിറയുന്നു
വെറുതെ
സ്വന്തമാല്ലത്തോരുസ്വപ്നത്തിന്
ഒര്മകയായ്
Saturday, May 30, 2009
പ്രണയം....!!
പ്രണയമായിരുന്നെനിക്ക്....
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്‍...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്‍വ്വചനീയ പ്രണയം....!!
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്‍...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്‍വ്വചനീയ പ്രണയം....!!
Thursday, May 28, 2009
ജീവിതം മനോഹരമാണ്
ജീവിതം മനോഹരമാണ്, അത് ജീവിക്കുന്നവറ്ക്ക്. ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്. സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില്‍ കൂട്ടി വയ്ക്കുവാനുള്ളതല്ല. സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ. ഓരുവനെ സ്നേഹിക്കണമെങ്കില്, ആ വ്യക്തിയെ നാം മനസ്സിലാക്കണം. മനസ്സിലാക്കണമെങ്കില്‍ ആ വ്യക്തിയെ നാം വിശ്വസിക്കണം. വിശ്വസിക്കണമെങ്കില്‍ ആ വ്യക്തിയെ നാം അറിയണം. അറിയണമെങ്കില്‍ ആ വ്യക്തിയെ നാം പഠിക്കണം. പഠിക്കണമെങ്കില്‍ നാം ശ്രമിക്കണം. ഇത്രയും ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ എന്നും വസന്തമായിരിക്കും. നല്ല സുഹൃത്തുക്കളേയും വ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. ..... ഉപരിയായി ശ്രേഷ്ടമായ, മാതൃകാപരമായ ഓരു കുടുംബ ജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കും.

സ്വപനം
ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കനിവ
ധാരാളമാണെനിക്കിന്നും..."
("the one & only മനുവിന് കൂട്ടിനു സ്നേഹമെന്ന നിലാവും)
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കനിവ
ധാരാളമാണെനിക്കിന്നും..."
("the one & only മനുവിന് കൂട്ടിനു സ്നേഹമെന്ന നിലാവും)
സ്നേഹം
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം

Subscribe to:
Posts (Atom)