Wednesday, January 26, 2011

മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്

ഇടവഴിയില് മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള് മഴ നനഞ്ഞു നിന്നിരുന്നു. പകല് മാഞ്ഞു തുടങ്ങിയ സന്ധ്യയില് വെളിച്ചം ഇരുളിനു വഴിമാറാന് കാത്തു കിടന്നു. ചരല് കല്ലുകള് പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള് തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള് തീര്ത്തിരുന്നു.

വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.

ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില് അവള് ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്ത്തി.ചരല്ക്കല്ലുകളില് ഓരോ പാദ സ്പര്ശവും പതിച്ച് മഴയില് നിന്ന് കുതറിമാറാന് കൂട്ടാക്കാതെ ഞാന് നടന്നു. ഇടക്കിടെ നനഞ്ഞും, കനത്ത മഴയില് അലോസരപ്പെട്ട് വലിയ ഇലച്ചെടികള്ക്കടിയില് അഭയം തേടിയും അവള് ഓടിക്കളിച്ചു.

“ഇനിയും മഴ കൊണ്ടാല് പനി പിടിക്കും” ഇലക്കീറ് സ്വന്തം തലയില് ചൂടി അവള് പറഞ്ഞു.

“ഈ സാന്ധ്യമഴയില് നീയില്ലേ ചൂടു പകരാന്..” ഞാന് കവിയായ കാമുകനായി.

“ഞാനും മഴ നനയല്ലേ?! എനിക്കെവിടെന്നാ ചൂട്?!” അവള് കണ്ണു മിഴിച്ചു.

ഒരു പ്രണയ കാവ്യശകലം വഴിയില് വീണു ചിതറിയതിന്റെ വേദനയില് ഞാന് മിഴിപൂട്ടി.

“നമ്മളെപ്പഴാ വീടെത്താ?” അവള് അരികില് വന്ന് ചോദിച്ചു.

“ഇതാണ് നമ്മുടെ വീട്. ഈ വിജനമായ ഇടവഴി. പ്രണയം പോലെ അലതല്ലുന്ന മഴ. ശരീരത്തെ ചൂഴുന്ന തണുപ്പ്. നമ്മുടെ വീട് ഇവിടം..” ഞാന് പ്രണയാതുരനായി പറഞ്ഞു.

“ഇതോ? ഈ വഴിയോ? ചുമ്മാ പ്രാന്ത് പറയാതെ.” അവള് ഈര്ഷ്യയോടെ കലമ്പി. “ ഒരു കുടയെടുക്കായിരുന്നു...!”

“കുടയോ..?? ഹ ഹ ഹ...” ഞാന് പൊട്ടിച്ചിരിച്ചു. ചെടിത്തലപ്പുകള് ചെറുതായി ഒന്നാടിയുലഞ്ഞു.

“പ്രിയേ....നമ്മുടെ പ്രേമത്തിന് നമുക്കു വേണ്ടി പെയ്തതാ ഈ മഴ....ഈ വിജനത........” എനിക്ക് മുഴുമിപ്പിക്കാനായില്ല.

“പ്രിയയോ??!! അതാരാ?? അപ്പോ എന്റെ പേരും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാല്...??” അവള് ചൊടിച്ചു.

‘എന്റെ അരസിക രാഞ്ജീീീ..!!! തിന്നു വീര്ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്, തീറ്റയുടെ ആക്രാന്തങ്ങള്ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്!!! ’ ഞാന് മനസ്സില് പ്രാകി

“ഹൌ! എന്തൊരു തണുപ്പ്!” അവള് കൈകള് ചുരുട്ടി സ്വയം പിണച്ചു കെട്ടി. “ ഈ മഴയത്തു നടക്കാന് പ്രാന്താണോ?”

“മഴ നനഞ്ഞു നടന്നിരുന്ന എന്റേയും നിന്റേയും (നിനക്കുണ്ടായിരുന്നോ!) ബാല്യം നീയോര്മ്മിക്കുന്നുണ്ടോ?” ഞാന് ഗൃഹാതുരനായി..”മഴയില് തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില് കാല് നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”

“ഞാനങ്ങിനെ ചെയ്തിട്ടുണ്ടാവോ!! ഓര്മ്മല്ല്യ” അവള് ഓര്ത്തെടുക്കാന് ശ്രമിച്ചു പരാജയപ്പെട്ടു. “ കൊറച്ച് നാള് എനിക്കും ഇഷ്ടായിരുന്നു..”

ഞാന് അവള്ക്കു വേണ്ടി പ്രണയത്തോടെ കാതോര്ത്തു. ഈ മഴ അവളില് പ്രണയത്തിന്റെ കുളിര് പകര്ന്നോ എന്നു സംശയിച്ചു.

“ഹോസ്റ്റലില് താമസിച്ചപ്പോള്..കൂട്ടുകാരികള് മഴയത്തിറങ്ങി ബഹളം വയ്ക്കും...ഹോസ്റ്റലിന്റെ ടറസില് മഴ നനഞ്ഞ് ഡാന്സ് കളിക്കും..എന്തിനാണാവോ..?!”

ബാക്കി കേള്ക്കാന് കൊതിച്ചു നിന്ന എന്നോട് മുഴുവനായെന്ന മട്ടില് അവള് നോക്കി. നിരാശയോടെ കണ്ണുകള് പിന് വലിച്ച് ഞാന് ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. നൂലുകള് പോലെ, വെളിച്ചക്കീറില് മഴ.

“എന്തിനാ ഇപ്പോള് ഇങ്ങിനെ മഴയിലൂടെ നടക്കണത്??” അവള് വീണ്ടും.

“ഈ മഴയിലൂടെ നടന്നാല്........ഈ ഇടവഴിയിലൂടെ നനഞ്ഞ ചരല്ക്കല്ലുകള്ക്കു മുകളിലൂടെ നനഞ്ഞീറനായ ഇലപ്പടര്പ്പുകളെ മുട്ടിയിരുമ്മി നമ്മള് ഇടവഴിയുടെ അങ്ങേയറ്റത്തെത്തും.......ഇരുളും വെളിച്ചവും സംഗമിക്കുന്ന പ്രണയത്തിന്റെ താഴ്വര.... ആ താഴ്വരയില് വെച്ച് ഞാന് നിനക്കെന്റെ പ്രണയം പകര്ന്നു തരും...”

ഒട്ടൊന്നു സംശയിച്ചു നിന്ന് അവള് കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ...?”

‘ആഹ്ഹ്.......!!’ പ്രണയം ഉള്ളിലൊതുക്കി, അരികില് നിന്ന ഒരു ചെടിത്തുമ്പിനെ ഞാന് ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.

മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്നു. വെളിച്ചകീറുകള് വഴിമാറാന് തുടങ്ങി.

“ ഈ മഴയില്...എന്റേയും നിന്റേയും പ്രേമം തിരിച്ചറിയാന്, പ്രണയത്തിന്റെ ഭൂമികയിലൂടെ നടക്കാന് ഞാനൊരു വഴി പറയട്ടെ?” ഞാനവളുടെ തോളില് കൈവച്ചു.

“എന്താദ്?” അവളെനിക്കു മുഖമെറിഞ്ഞു.

“നീയെന്റെ കയ്യില് ചേര്ത്തു പിടിക്കൂ” അവള് കൈ ചേര്ത്തു പിടിച്ചു.

“എന്റെ കയ്യോട്, തോളോട് ചേര്ന്നു നില്ക്കു...“ ഞാനും ചേര്ന്നു നിന്നു.

“ നമുക്കിനി പതിയെ നടക്കാം.....നിന്റെ കണ്ണുകളടച്ചു പിടിക്കു...”

“കണ്ണുകളടച്ചാല് നടക്കാന് പറ്റോ? വീഴില്ലേ.? “

“ഞാന് നിന്റെ കയ്യില് പിടിച്ചിട്ടില്ലേ.......ഇനി എന്റെ ശരീരത്തോട് മുട്ടിയുരുമ്മി നടക്കൂ...എന്റെ ചൂട് നിന്നിലേക്ക് പകരും...”

“ശ്ശൊ, ഷര്ട്ട് ഒന്നു ഊരി പിഴിയായിരുന്നു...തണുക്കുന്നു” അവള് കണ്ണുകളടച്ച് പറഞ്ഞു.

ഞാനത് കേള്ക്കതെ (നടിച്ചു) അവളുടെ കയ്യില് കോര്ത്ത് ചരല് കല്ലുകളിലൂടെ നടന്നു തുടങ്ങി

“കണ്ണുകള് തുറക്കരുത്”

“ഉം” അവള് മൂളി

മഴ ഞങ്ങളിലേക്ക് പിന്നേയും പെയ്തിറങ്ങിയിരുന്നു..അപ്പോള് ഞാന് പറഞ്ഞു തുടങ്ങി....

ഈ ഇടവഴിയില് ഞാനും നീയും ഇടതോരാതെ പെയ്യുന്ന മഴയും മാത്രം...പരസ്പരം ശരീരത്തോടൊട്ടി അനന്തതയിലേക്കു നടക്കുകയാണ് നമ്മള്...”

“ഉം..”

“മനസ്സില് നിനക്കെന്നോട് പ്രേമം മാത്രമേയുള്ളു, എനിക്കും.... മഴയും, സന്ധ്യയും, പൂക്കളും എല്ലാം നമുക്കു വേണ്ടി മാത്രം..”

‘ഉം”

“ഈ വഴിയിലൂടെ, മഴയിലൂടെ എന്നോടൊപ്പം ചേര്ന്നു നടക്കുമ്പോള് നിനക്കെന്നോട് എന്തൊ പറയണമെന്നു തോന്നുന്നില്ലേ..?”

“ഉം”

എനിക്ക് ജിജ്ഞാസയായി..അവളുടെ മുഖത്തേക്ക് നോക്കി ഞാന് വീണ്ടും..:

“നിന്റെ പറച്ചിലുകള് കേള്ക്കാന് ഞാനുണ്ടല്ലോ കൂടെ....പറയൂ

പ്രണയം തുളുമ്പുന്ന നിന്റെ വാക്കുകള് കേള്ക്കാന്, കാതോര്ക്കാന് ഞാനുണ്ടല്ലോ സഖീ നിന്റെയരികെ..

എന്നോട് പറയാന്...എന്നോട് മാത്രം പങ്കു വെയ്ക്കാന് നീയെന്തൊ കൊതിക്കുന്നില്ലേ.....പറയൂ.”

“ഉം”

“ഈ തണുപ്പില്....നിനക്കു പറയാനുള്ളത് എന്നോടു മാത്രം എനിക്കുമാത്രം കേള്ക്കാവുന്ന ശബ്ദത്തില് പറയൂ..”

“അതോ....” അവള് വാ തുറന്നു

ഞാനവളെ ഒന്നുകൂടി ചേര്ത്തുപിടിച്ചു. മഴ ഞങ്ങളിലേക്ക് തിമിര്ത്തുപെയ്യാന് തുടങ്ങി

“ഞാന് പറയട്ടെ....” അവള് വീണ്ടും

“പറയൂ നിന്റെ പ്രണയ മന്ത്രണങ്ങള് കേള്ക്കാന് എനിക്കു ധൃതിയായി...”

“നമ്മളീ മഴയത്തുകൂടി നടന്ന്.....”

“നടന്ന്....?”
“വേഗം നടന്ന്.....”
“വേഗം നടന്ന്..?? “
“വേഗം നടന്ന് വീട്ടിലെത്തിയാലെ....”

“വീട്ടിലെത്തിയാല്...??”


“നമ്മള് വേഗം നടന്ന് വീട്ടിലെത്തിയാല്.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന് കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”
.....................

പകല് വഴി മാറിയ ഇടവഴിയില് ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.

പ്രണയവും സൌഹൃദവും

മനസ്സില് കാല്പനികത കൂടുമ്പോള് തോന്നും ഒരു ചുംബനത്തിന്റെ അകലം മാത്രമാണ് പ്രണയവും സൌഹൃദവും തമ്മിലുള്ളതെന്ന്. മറ്റു ചിലപ്പോഴാകട്ടെ സുഹൃത് ബന്ധം തന്നെയാണ് വലുതെന്ന് തോന്നും. രണ്ടും രണ്ട് ധ്രുവങ്ങളാണെന്ന് ചിന്തിക്കുമ്പോള് തന്നെ, പലപ്പോഴും തോന്നും രണ്ടും തമ്മില് അധികം അകലമില്ലെന്ന്. മനസ്സില് ഒരു അകലം ബോധപൂര്വം സൃഷ്ടിച്ചിരിക്കുകയാണെന്ന്.

നേരിയ ഒരതിര് മാത്രമാണ് സൌഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൌഹൃദമാണോ വലുതെന്ന് ചോദിച്ചാല് രണ്ടും വലുത് തന്നെ. പക്ഷേ, സൌഹൃദത്തിനാണ് ആഴം കൂടുതല്. ഒരു വ്യക്തിയെ പൂര്ണമായി മനസ്സിലാക്കാനും ആവശ്യമായ നിര്ദ്ദേശങ്ങള് നല്കാനും പലപ്പോഴും സൌഹൃദത്തിന് മാത്രമേ കഴിയൂ. കാരണം അവിടെ സ്വാര്ത്ഥതയില്ല, വാശിയില്ല.

സുഹൃത്തിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവരായിരിക്കും നല്ല കൂട്ടുകാര്. പുതിയ കാലഘട്ടത്തില് ആണ്-പെണ് സൌഹൃദങ്ങള് കൂടി എന്നത് പകല് പോലെ തെളിച്ചമാര്ന്ന സത്യമാണ്. സൌഹൃദത്തിന് പുതിയ മേച്ചില് പുറങ്ങള് വന്നെങ്കിലും ‘പരിധികള്’ വിടാതിരിക്കാന് നല്ല കൂട്ടുകാര് ശ്രദ്ധിച്ചു. ആഴമേറിയ സൌഹൃദങ്ങള്ക്ക് പലപ്പോഴും പ്രണയത്തേക്കാള് തെളിച്ചം ലഭിച്ചു. പ്രണയത്തെക്കാള് ബന്ധം ഊഷ്മളവും ദൃഢവുമായിരിക്കുന്നത് സൌഹൃദത്തില് തന്നെയാണ്.

ജീവനു തുല്യം സ്നേഹിക്കുന്ന കാമുകിയെക്കാള്/കാമുകനെക്കാള് പലപ്പോഴും ഹൃദയ വ്യഥകള് മനസ്സിലാക്കുന്നത് ആത്മാര്ത്ഥ സുഹൃത്തായിരിക്കും. വെറുതെയല്ല, കല്യാണപ്രായമാകുമ്പോള് ആത്മാര്ത്ഥ സുഹൃത്തിന്റെ മുഖം തന്നെ ആദ്യം മുന്നില് തെളിയുന്നത്. പ്രണയത്തില് രണ്ടു പേരുടെയും സ്വഭാവത്തിലെ പല ഘടകങ്ങളും മറഞ്ഞിരിക്കും. എന്നാല് സൌഹൃദത്തില് അങ്ങനെ സംഭവിക്കുന്നില്ല. മനസ്സു തുറന്ന് സംസാരിക്കാനും ദേഷ്യപ്പെടാനും മിണ്ടാതിരിക്കാനും കുറേ കാലങ്ങള്ക്കു ശേഷം വീണ്ടും ഇണങ്ങാനും സൌഹൃദത്തില് കഴിയും. അവിടെ ഒന്നിനും വിലങ്ങുതടികളില്ല. എല്ലായിടത്തും സ്വാതന്ത്ര്യമാണ്.

സൌഹൃദത്തെ അപേക്ഷിച്ച് പ്രണയത്തില് സ്വാര്ത്ഥത കൂടുതലാണ്. സ്വാര്ത്ഥത കലര്ന്ന സ്നേഹമാണ് പ്രണയത്തില് ഉള്ളത്. രണ്ടു പേരും പരസ്പരം സ്വാതന്ത്ര്യത്തില് കൈ കടത്തും. പരസ്പരം അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള് നടത്തും. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് പ്രണയം ഒരു ഭീമന്വിലക്ക് തന്നെയാകും. അവിടെയാണ് തുറന്ന സൌഹൃദങ്ങള് മൂല്യമുള്ളതാകുന്നത്.

പരസ്പരം മനസ്സിലാക്കുന്ന, അടുത്തറിയുന്ന ആത്മാര്ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്ണമി നിലാവ് പോലെ മനസ്സില് കുളിര് കോരുന്ന അനുഭവമാണ് നല്ല സൌഹൃദം തരുന്നത്. പല സൌഹൃദങ്ങളും ചിലപ്പോഴൊക്കെ പ്രണയത്തിലേക്ക് രൂപാന്തരപ്പെടാറുണ്ട്. അത് നിലനില്ക്കുന്നതുമായിരിക്കും. പക്ഷേ, ഒരു പ്രണയം പോലും ഒരിക്കലും സൌഹൃദത്തിലേക്ക് വഴി മാറി ഒഴുകുകയില്ല. അതിന് കഴിയില്ല എന്നതാണ് സത്യം

Thursday, March 18, 2010

മൊബൈല് ജീവിതം

ലോകം ഒന്നേയുള്ളൂ ...ജീവിതവും... പക്ഷെ ഒരു പാട് ജീവിത ശൈലികള് ഉണ്ട്..... എല്ലാ ജീവിത ശൈലികളും എല്ലാവര്ക്കും പരീക്ഷിക്കാന് പറ്റില്ല.. മൊബൈല് ജീവിത എന്ന് കൊണ്ട് ഞാന് എവിടെ ഉദേശിച്ചത് തികച്ചും ഭൌതിക ലോകത്തിനു അടിമകളായി ജീവിക്കുന്ന എന്നെയും നിങ്ങളെയും പിടിപെട്ട മൊബൈല് എന്നാ വൈറസിനെ തന്നെ ആണ്... മൊബൈല് ഇല്ലാത്തവര് ഇതു വായിച്ചിട്ട് തീരുമാനിക്കുക മൊബൈല് വാങ്ങനമോ എന്ന്...

മൊബൈല് എപ്പോള് എല്ലാവരുടെയും ഒരു ശരിരത്തിന്റെ ഭാഗം പോലെ ആണ്... അതൊന്നു ഓഫ് ആയി പോയാല് അവനു സ്വര്യം കിട്ടില്ല.. അത് ചാര്ജ് ആകുന്നതു വരെ.. അതിലൂടെ അവനും അവളും കൊറേ കൂട്ടുകാരെ സൃഷ്ടിക്കുന്നു... അവിടെ വാകുകല്ക് ക്ഷാമമില്ല...ക്ലാസ്സുകളിലും മറ്റും മിണ്ടാതെ ഇരിക്കുന്നവര് പോലും.. ഇതിലൂടെ മെസ്സേജ് അയക്കാനും സംസാരിക്കാന് മിടു മിടുക്കന്മാര്.. പലര്ക്കും ഇതൊരു സ്വകാര്യതയെ സൃഷ്ടിക്കുന്നു.. അതിലെ മെസ്സേജ് കല്കും ..കോള്കള്ക്കും ..മൊബൈല് ദാതതകള് ഒരു പാട് ഓഫെരുകള് നല്കുന്നു. ലോകത്തെ അറിയിക്കാന് ആണ് അവര് പറഞത് പക്ഷെ പലരും ലോകത്തെ മറക്കാന് വേണ്ടിയാണ് മൊബൈല് ഉപയോകിക്കുന്നത്... ഒരു കോളേജില് പഠിക്കുന്ന കുട്ടിയുടെ മൊബൈല് ഒരു ദിവസം അല്ലെങ്കില് വേണ്ട ഒരു മണികൂര് മാതാ പിതാകളുടെ കയ്യില് കൊണ്ടുക്കാന് പറ്റില്ലാത്ത ഒരു അവസ്ഥ...സത്യത്തിന്റെ മുഖം ഒരു വൃതികെട്ടതനെന്നു പലരും പറയും പോലെ ഞാനും ഇവിടെ പറയുന്നു....
എന്റെ വാക്കുകള് നന്നായി ജീവിക്കുന്നവരെ വേദനിപ്പിക്കും.. പക്ഷെ അവരും സൂക്ഷിക്കുക.. തെറ്റുകള് എപ്പോള് വേണമെന്കിലും അആര്കും തുടങ്ങാം.. ഒരിക്കല് ഒരു തെറ്റ് ചെയ്താല് പിന്നെ അത് ആവര്ത്തിച്ചു തുടങ്ങിയാല്.. ആ തെറ്റ് അവരുടെ മുന്നില് ഒരു തെറ്റ് തന്നെ ആല്ലതാകും. അതിനു കൊറേ ന്യായീകരണങ്ങളും ഉണ്ടാകും.. പലരും പറയും ഏതൊക്കെ ഒരു തമാശ ആണെന്ന്... നിങ്ങള് പഠിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്...എല്ലാവരും മറുപടി പറയും.. നല്ല ജോലി കിട്ടാന് എന്ന്....എന്നാല് നിങ്ങള് ജീവിക്കുന്നത് എന്തിനു വേണ്ടി ആണെന്ന് ചോദിച്ചാല് പലര്ക്കും മറുപടിയില്ല....ആ ചോദ്യത്തിന് ഉത്തരം കണ്ടത്താന് പോലും ആരും മേനകിടാറില്ല.. ചിലര് പറയും അടിച്ചു പൊളിക്കാന് ആണെന്ന്.. എങ്ങനെ എന്ന് ചോദിച്ചാല് എങ്ങനെയും.... ആടിനെയും മാനിനേയും തിരിച്ചറിയാന് കഴിവ് തന്ന ദൈവം തന്നെ.. തെറ്റും ശേരിയും തിരിച്ചരയാന് മനുഷ്യന് കഴിവ് തന്നിട്ടുണ്ട്... ഒരു തെറ്റ് എന്നാല് ഒരായിരം തെറ്റ് എന്നല്ല.. കാണരുതെന്ന് പറയുന്നതിനെ കാണാനും... കേള്കരുതെന്നു പറയുന്നതിനെ കേള്കാനും ആണ് ഈ ലോകത്തിനു ഇഷ്ടം.. മറ്റുള്ളവരുടെ രഹസ്യങ്ങള് അറിയാനും, സ്വന്തം രഹസ്യങ്ങള് മറകാനും ഉള്ള നെട്ടോട്ടം.
ദൈവം കഴിഞ്ഞാല് ഒരുവനെ കുറിച്ച് കൂടിതല് അറിയുന്നത് അവന്റെ തന്നെ മൊബൈല് എന്ന ഉപകരനമായിരിക്കും.. അവന്റെ അവളുടെ സ്വഭാവം അറിയാവുന്ന സ്വന്തം ഉപകരണം...എന്റെ വാക്കുകള് ചില കണ്ടെത്തലുകള് മാത്രമാണ്.. അത് പൂര്ണമായും ശേരിയാനെന്നു ഞാന് പറയുന്നില്ല.. പക്ഷെ ഒരു 60% സത്യം അതില് ഉണ്ടെന്നു ഞാന് വിശ്വസിക്കുന്നു.. മനുഷ്യ മനസിന്റെ ആഴം അളക്കാന് അവന് കണ്ടുപിടിച്ച ഉപകരണം.. എസ് എം എസ് എന്ന സംവിദാനം നൂറു വാകുകളിലൂടെ പറയേണ്ട കാര്യം ഒറ്റ വാക്കില് ഒതികി അതിന്റെ തീവ്രത നഷ്ട്ടപെടാതെ ആളുകളില് എത്തിക്കുന്നു..ഇനി ഒരു നിമിഷം ചിന്തിക്കൂ.. നിങ്ങളുടെ പെങ്ങളുടെ, അല്ലെങ്കില് അനിയന്റെ മൊബൈല് നിങ്ങള് ചെക്ക് ചെയ്യാറുണ്ടോ..?..എങ്ങനെ ചെക്ക് ചെയ്യും അല്ലെ....? നാം തെറ്റ് ചെയ്യതിരുന്നല്ലലെ മറ്റുള്ളവരെ തെറ്റില് നിന്ന് പിന്തിരിപ്പിക്കാന് പറ്റുകയുള്ളൂ.. .മൊബൈല് കമ്പനിക്ക് വേണ്ടത് നിങ്ങളുടെ പണം, നിങ്ങള്ക്ക് വേണ്ടത്.....
ഒരിക്കലും മൊബൈലിന്റെ ദോഷം മാത്രം ഞാന് പറയുന്നു എന്ന് കരുതരുത്..എല്ലാവരും മൊബൈല് ഉപയോകിച്ചോല്...എന്തിനാ നിങ്ങള്ക്ക് വീട്ടില് നിന്നും മൊബൈല് വാങ്ങി തരുന്നത്..? അതിനു വേണ്ടി മാത്രം ഉപയോക്ക്... മൊബൈലിനെ നമ്മുക്ക് പാലായും മദ്യമായും ഉപയോകിക്കാം....നിങ്ങളുടെ ഇഷ്ടം..രാത്രി 11 മണിക്ക് ശേഷം എന്തിനാ മൊബൈല്... ? മിക്ക കമ്പനികളും ഓഫര് കൂടുതല് നല്കുന്നത് രാത്രിയില് ... ആര്ക് വേണ്ടി. .? ചുമ്മാ ഓഫര് ആരും ഇറക്കില്ലലോ..? കണക്കുകള് ഞാന് പറയുന്നില്ല... ഈ ഓഫെരുകള് ആര്ക് വേണ്ടി എന്ന് നിങ്ങള്ക്ക് അറിയാം.. അത് നിങ്ങള്ക്ക് വേണ്ടിയാവരുത്.. .. വഴി തെറ്റുന്നത് നാമാണ്...നമ്മുടെ കൂട്ടുകാരന്.. പ്രണയിനികള് നിങ്ങള് നിങ്ങളെ തന്നെ സൂക്ഷിക്കുക.... കാണാന് പാടില്ലാത്തത് കണ്ടു കാഴിഞ്ഞാല് അതിന്റെ ഭംഗി നഷ്ടപെടും.. പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് സത്യമാണ്. ശരിയും തെറ്റും കാണാനുള്ള കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകും. കല്യാണം ഒരു ലൈസന്സ് ആണ് പക്ഷെ പ്രണയം ഒരു ലൈസന്സ് അല്ല...
ഒരിക്കലും ഞാന് നല്ലത് ആണെന്ന് പറഞ്ഞു കൊണ്ടല്ല ഈ ലേഖനം എഴുതുന്നത്... നമ്മുക്ക് ചുറ്റുമുള്ള തെറ്റുകള് നാം വെറുക്കുന്ന തെറ്റുകള് ആവര്ത്തിക്കാതിരിക്കാനും, അത് മറ്റുള്ളവരെ ബോധ്യ പെടുത്താനും വേണ്ടി ആണ്. എനിക്കറിയാം പലരും ഇതു വായിക്കുമ്പോള് ഇവന് വേറെ പണി ഒന്നുമില്ലേ എന്ന് പറയും. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്ക്ക് വേണ്ടി മാത്രാമാണ് ഞാന് ഈ ലേഖനം എഴുതുന്നത്.. അവര് ചിന്തിക്കും ഒരു നിമിഷമെന്കിലും സ്വന്തം സൃഷ്ടാവിന്റെ കഴിവുകളെ പറ്റി... നമ്മുടെ എല്ലാ രഹസ്യവും അവന്റെ മുന്നില് പരസ്യമായ ഒരു സത്യമാനെന്നുള്ള ബോധം അവനു ഉണ്ടാവണം.. മൊബൈല് ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിയ്ക്കാന് പോലും പറ്റാത്ത അവസ്ഥ. . മനുഷ്യന് ഉണ്ടാക്കിയ മൊബൈലിനു എപ്പോള് മനുഷ്യന് ഒരു അടിമ. മൊബൈല് ഇല്ലാത്ത ഒരു ലോകത്തേക്ക് തിരിച്ചു പോകാന് പറയുകയല്ല. തീര്ച്ചയായും ദൈവം തന്ന കഴിവ് ഉപയോകിച്ച് തന്നെ ആണ് ഈ മോബില്ലും കണ്ടു പഠിച്ചത്. അതോ കൊണ്ട് അത് ഉപയോകികേണ്ട എന്ന് പറയാന് ആര്കും അവകാശമില്ല. പക്ഷെ... ഈ പക്ഷെ ഞാന് എന്തിനു പറഞ്ഞു എന്നുള്ളത് നിങ്ങല്കുള്ള ഒരു ചോദ്യമാണ്..അതിന്റെ ദൂഷ്യ ഫലങ്ങളെ പറ്റി അറിയാത്തവര് വളരെ വിരളം. അതിന്റെ ഗുണങ്ങളെ പറ്റി അറിയുന്നവരും വിരളം.

എന്‍റെ പ്രണയം

എന്‍റെ പ്രണയം
ഒരൊറ്റ സംഖ്യയാണ്
ഏഴാം ക്ലാസ്സില്
മാഷ്
ചൂരലുയര്‍ത്തിയപ്പോള്
നിനക്കു ഞാന്
വിരലുയര്‍ത്തിക്കാട്ടിയ
ഒറ്റയക്കം

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം


എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല് കാത്ത്
വാതില് പടിയിലെ
അശാന്തമായ യാത്ര

Sunday, May 31, 2009

വരാതിരിക്കില്ല.........

പറയാതെ പോയ പ്രണയം പൂവിടാത്ത പാരിജതമാണു.നിഴലുകള് കളം എഴുതിയ നീലരാവിന്റെ താഴ്‌വരയില് മഴപോലെ പെയ്ത ഓര്‍മ്മകളില് അനുരാഗത്തിന്റെ തീരാസുഗന്ധം ഉണ്ട് ...
അതു ഏറ്റുവാങ്ങാന് വരേണ്ട ആള് വരാതിരിക്കില്ല.........

സ്നേഹിക്കുന്നത് കുറ്റമാണൊ.....

പ്രണയസൌരഭ്യം നുകരാന് കൊതിക്കാത്ത മനുഷ്യരുണ്ടൊ. തന്നെ ആരെങ്കിലും പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞാല് അതാരാണ് എന്നറിയാന് ആകാംക്ഷയില്ലാത്തവര് വിരളമായിരിക്കും. പ്രണയത്തെ പുച്ഛിച്ചു തള്ളുന്നവര് പോലും പലപ്പോഴും പ്രണയാഭ്യര്‍ത്ഥനയെ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ അംഗീകരിക്കാറുമുണ്ട്. അവന്‍റെ ഉള്ളിലും പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ട് എന്നതിന്‍റെ തെളിവാണത്.പലര്‍ക്കും ആരെങ്കിലും തന്നെ പ്രണയിക്കാന് തയാറാവുമൊ എന്ന ആശങ്ക ഉണ്ടാവാറുണ്ട്. തന്‍റെ സാഹചര്യങ്ങള് അത് അനുവദിക്കുകയില്ല എന്ന് അവര് ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിലാകും നമ്മെ തേടി പ്രണയം എത്തുന്നത്. തികച്ചും അത്ഭുതം സൃഷ്ടിക്കുന്ന പ്രണയം... ഒരു പക്ഷേ എന്തു തീരുമാനം എടുക്കണമെന്നറിയാതെ നാം പകച്ചു പോകാം. ഒരുപാട് കാത്തിരുന്ന ശേഷം കിട്ടുന്ന പലതും നമ്മെ സ്തംബ്ധരാക്കാറുണ്ടല്ലൊ.വസന്തത്തിന്‍റെ വര്ണ ശോഭയോടെ പ്രണയം എത്തുമ്പോള് പൂക്കാന് കൊതിച്ചിരുന്ന നമ്മുടെ ഹൃദയത്തില് ഒരായിരം പുഷപങ്ങള്‍വിരിയും. ഈ പറഞ്ഞത് പ്രണയം നമ്മെ തേടിയെത്തുമ്പോള് ഉണ്ടാകാവുന്ന അവസ്ഥകളാണ്. അതുപോലെ നാം പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയം പ്രകടിപ്പിക്കാന് നാം തയാറായാല്ലൊ...മനസില് അത്രനാളും പേറിയ ഭാരം ഇറക്കി വെയ്ക്കലാവുമൊ അത്...അതോ വീണ്ടും നീറുന്ന അനുഭവം സമ്മാനിക്കലാവുമൊ...നാളുകളായി മനസില് അടക്കിയ പ്രണയം പ്രകടിപ്പിക്കാന് കഴിയാതെ മാനസികമായി തകര്‍ന്നു പോവുന്ന പലരും ഉണ്ട്. പ്രതികരണം എന്താവുമെന്നുള്ള ഭയം, കെട്ടിപ്പടുത്ത ഇമേജ് തകരുമൊ എന്ന ആശങ്ക....സുഹൃത്തായി ഇത്രനാളും പെരുമാറിയിട്ട് ചുവടുമാറ്റുമ്പോള് ചതിയനായി ഗണിക്കപ്പെടുമൊ എന്ന ഭയം...പ്രണയം മനസിലൊളുപ്പിച്ച് ദിവസങ്ങള്, ആഴ്ചകള്, മാസങ്ങള് ചിലപ്പോള് വര്‍ഷങ്ങള് വരെ തള്ളിനീക്കാനാവും...പക്ഷെ എപ്പോഴെങ്കിലും ഒന്നു പറയാമായിരുന്നു എന്ന ചിന്ത നിങ്ങളുടെ ചിന്തകളില് വീണ്ടും അസ്വസ്ഥത പടര്‍ത്തും....ഹൃദയം നീറും....സ്നേഹിക്കുന്നത് കുറ്റമാണൊ..... അത് പ്രകടിപ്പിക്കുന്നത് പാപമാണൊ...യുക്തി ഭദ്രമായ ഉത്തരം നല്‍കുക പ്രയാസമായിരിക്കും അത് നമ്മുടെ മനസിലെ നന്‍‌മയുടെ പ്രതിഫലനമല്ലെ എന്നും തോന്നാം.പ്രണയഭാരത്താല് മനസ് ചഞ്ചലമായവന് ആ വികാര തള്ളിച്ചയില് അവന് എങ്ങനെയാണോ മനസിലെ ഇഷ്ടം പ്രകടിപ്പിക്കാന് തോന്നുന്നത് അതാകും ശരി. ഒരുപക്ഷെ അവന്‍റെ ചെയ്തികളെ പിന്നീടവന് ന്യായീകരിക്കാനായില്ലെന്നു വരാം. പക്ഷെ സത്യം ഒന്നു മാത്രമാണ്, മനസില് ഒളിപ്പിച്ചിരുന്ന ഇഷ്ടം തുറന്നു പറഞ്ഞു പ്രതികരണം എന്തുമായിക്കൊള്ളട്ടെ അവന് അവനോട് തന്നെ നീതി കാണിച്ചിരിക്കുന്നു അത്രമാത്രം.

സ്നേഹപൂര്‍വ്വം......

അകലങ്ങളില് എവിടെയോവസന്തംവിടര്ത്തിവിരിഞു
നിനിരുനോര
പൂവിന്റെ
ഇതളുകള്
ഓരോനായി
കൊഴിഞു
വീഴും നേരം
യെന്തിനയെന്
മിഴികള്
നിറയുന്നു
വെറുതെ
സ്വന്തമാല്ലത്തോരുസ്വപ്നത്തിന്
ഒര്മകയായ്