എന്‍റെ പ്രണയം
ഒരൊറ്റ സംഖ്യയാണ്
ഏഴാം ക്ലാസ്സില്
മാഷ്
ചൂരലുയര്‍ത്തിയപ്പോള്
നിനക്കു ഞാന്
വിരലുയര്‍ത്തിക്കാട്ടിയ
ഒറ്റയക്കം
എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം
എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല് കാത്ത്
വാതില് പടിയിലെ
അശാന്തമായ യാത്ര
No comments:
Post a Comment